കൊള്ളാല്ലോ കളി ഭരണം മാറുമ്പോൾ നിറം മാറുന്ന ബസുകൾ! തമിഴ്‌നാട് ബസുകള്‍ക്ക് ടിവികെ പതാകയുടെ നിറം

കൊള്ളാല്ലോ കളി ഭരണം മാറുമ്പോൾ നിറം മാറുന്ന ബസുകൾ! തമിഴ്‌നാട് ബസുകള്‍ക്ക് ടിവികെ പതാകയുടെ നിറം
2026-07-22T15:38:00 | By Fidha Parvin
#Latest news #Chennai MTC #TVK Flag #Mini Bus #Tamil Nadu Transport #Social Media

ചെന്നൈ: ( https://truevisionnews.com/) ചെന്നൈ നഗരപരിധിയിൽ സർവീസ് നടത്തുന്ന മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ  പുതിയ മിനി ബസുകൾക്ക് വിജയ്‌യുടെ പാർട്ടിയായ 'തമിഴക വെട്രി കഴകം' (TVK) കൊടിയുടെ നിറം നൽകിയത് വലിയ ചർച്ചയാകുന്നു.

ടി.വി.കെ കൊടിയിലെ പ്രധാന നിറങ്ങളായ മഞ്ഞയും ചുവപ്പുമാണ് പുതിയ ബസുകൾക്ക് നൽകിയിരിക്കുന്നത്. ബസുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ രസകരമായ പ്രതികരണങ്ങളുമായാണ് ആളുകൾ രംഗത്തെത്തുന്നത്.

സ്കൂൾ-കോളേജ് ബസുകൾക്ക് സമാനമായ നിറമാണ് എം.ടി.സി ബസുകൾക്ക് നൽകിയിരിക്കുന്നതെന്ന് ചിലർ വിമർശിച്ചപ്പോൾ, വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയുടെ കൊടിയുടെ നിറം സർക്കാരുണ്ടാക്കുന്ന ബസിന് അടിച്ചു നൽകിയതിനെ പരിഹസിച്ചാണ് ഭൂരിഭാഗം പേരും രംഗത്തെത്തിയത്.

തമിഴ്‌നാട്ടിൽ ഭരണം മാറുമ്പോഴൊക്കെ ബസുകളുടെ നിറം മാറ്റുന്നത് യാത്രക്കാരെയും വിനോദസഞ്ചാരികളെയും ആശയക്കുഴപ്പത്തിലാക്കുകയാണെന്നും, ബസുകൾക്ക് സ്ഥിരമായി ഒരു പൊതുനിറം നൽകണമെന്നും സോഷ്യൽ മീഡിയയിൽ ആവശ്യമുയരുന്നുണ്ട്.

അതേസമയം, പ്രശ്നത്തിൽ വിശദീകരണവുമായി എം.ടി.സി ഉദ്യോഗസ്ഥർ രംഗത്തെത്തി. തിരുച്ചിയിലെ സ്വകാര്യ ബോഡി ബിൽഡിംഗ് സ്ഥാപനത്തിൽ നിന്നാണ് ബസുകൾക്ക് പെയിന്റ് ചെയ്യുന്നത്. ഇത്തരത്തിൽ 300 പുതിയ ബസുകളാണ് നിരത്തിലിറങ്ങാൻ തയ്യാറെടുക്കുന്നത്.

നിലവിൽ എം.ടി.സിക്ക് കീഴിൽ പല നിറങ്ങളിലുള്ള ബസുകൾ സർവീസ് നടത്തുന്നുണ്ടെന്നും, പുതിയ നിറവും സർക്കാർ ഉടൻ അംഗീകരിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Content Highlight: Chennai MTC New Mini Buses Painted in TVK Flag Colours, Sparks Debate

#Latest news #Chennai MTC #TVK Flag #Mini Bus #Tamil Nadu Transport #Social Media

Next TV

Related Stories
ഭർത്താവിന്റെ ക്രൂരത ; തിരുവനന്തപുരത്ത് നടുറോഡിൽ യുവതിയുടെ കൈവെട്ടി മാറ്റി

Jul 22, 2026 04:45 PM

ഭർത്താവിന്റെ ക്രൂരത ; തിരുവനന്തപുരത്ത് നടുറോഡിൽ യുവതിയുടെ കൈവെട്ടി മാറ്റി

തിരുവനന്തപുരം കടയ്ക്കാവൂർ ചാവടിമുക്കിൽ യുവതിയുടെ രണ്ട് കൈകളും വെട്ടിമാറ്റി. പരുക്കേറ്റ വിജി മെഡിക്കൽ കോളേജിൽ. ആക്രമണം നടത്തിയത് രണ്ടാം...

Read More >>
വീണിടത്ത് കിടന്ന് ഉരുളുകയാണ്...! മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധം; വഖഫ്, ടാറ്റ വിഷയങ്ങളില്‍ മറുപടിയുമായി പി. രാജീവ്

Jul 22, 2026 04:06 PM

വീണിടത്ത് കിടന്ന് ഉരുളുകയാണ്...! മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധം; വഖഫ്, ടാറ്റ വിഷയങ്ങളില്‍ മറുപടിയുമായി പി. രാജീവ്

ടാറ്റ ചർച്ചയിലും വഖഫ് ബോർഡ് നിയമനത്തിലും മുഖ്യമന്ത്രി വി.ഡി സതീശൻ നടത്തിയ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സിപിഎം നേതാവ് പി. രാജീവ്....

Read More >>
ക്ഷേത്രത്തിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങി; കൊല്ലത്ത് അമ്മയെയും മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം

Jul 22, 2026 03:55 PM

ക്ഷേത്രത്തിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങി; കൊല്ലത്ത് അമ്മയെയും മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം

കൊല്ലം പുന്തലത്താഴത്ത് രമ്യ സോമനെയും രണ്ട് മക്കളെയും 5 ദിവസമായി കാണാതായിട്ട്. കടവൂർ ക്ഷേത്രത്തിലേക്ക് പോയ കാർ തെൻമലയിൽ അവസാനം കണ്ടു....

Read More >>
 ഉപ്പുമാവ് ബാലൻ വെള്ളം കുടിച്ചു...!  പണ്ട് വീരപ്പനൊപ്പം ചന്ദനക്കടത്ത്; ഇന്ന് 12 ലിറ്റർ മദ്യവുമായി 'ഉപ്പുമാവ് ബാലൻ' എക്സൈസ് പിടിയിൽ

Jul 22, 2026 03:38 PM

ഉപ്പുമാവ് ബാലൻ വെള്ളം കുടിച്ചു...! പണ്ട് വീരപ്പനൊപ്പം ചന്ദനക്കടത്ത്; ഇന്ന് 12 ലിറ്റർ മദ്യവുമായി 'ഉപ്പുമാവ് ബാലൻ' എക്സൈസ് പിടിയിൽ

വയനാട് സുൽത്താൻ ബത്തേരിയിൽ അനധികൃത മദ്യവിൽപന നടത്തിയ കല്ലൂർ സ്വദേശി ബാലൻ അറസ്റ്റിൽ. ആദിവാസി മേഖലകൾ ലക്ഷ്യമിട്ട് പെഗ്ഗ് കച്ചവടം. 12 ലിറ്റർ മദ്യം...

Read More >>
പെൺകുട്ടിയെ ചതിക്കുഴിയിലാക്കിയത് സ്ത്രീ തന്നെ! 14 കാരിയെ മദ്യം കുടിപ്പിച്ച് കൂട്ടബലാത്സംഗം ചെയ്തു; 3 പേർ പിടിയിൽ

Jul 22, 2026 03:26 PM

പെൺകുട്ടിയെ ചതിക്കുഴിയിലാക്കിയത് സ്ത്രീ തന്നെ! 14 കാരിയെ മദ്യം കുടിപ്പിച്ച് കൂട്ടബലാത്സംഗം ചെയ്തു; 3 പേർ പിടിയിൽ

ബെംഗളൂരു ദേവനഹള്ളിയിൽ 14-കാരിയെ ക്ഷേത്രദർശനമെന്ന വ്യാജേന കൊണ്ടുപോയി മദ്യം കുടിപ്പിച്ച് കൂട്ടബലാത്സംഗം ചെയ്തു. . പൊലീസ് അന്വേഷണം...

Read More >>
 പയ്യന്നൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടാക്രമണക്കേസ്: നാല് സിപിഎം പ്രവർത്തകരെ കോടതി വെറുതെ വിട്ടു

Jul 22, 2026 03:25 PM

പയ്യന്നൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടാക്രമണക്കേസ്: നാല് സിപിഎം പ്രവർത്തകരെ കോടതി വെറുതെ വിട്ടു

2017ൽ പയ്യന്നൂർ കുന്നരുവിൽ ആർഎസ്എസ് പ്രവർത്തകൻ എ.കെ ഉണ്ണികൃഷ്ണന്റെ വീടാക്രമിച്ച കേസിൽ നാല് സിപിഎം പ്രവർത്തകരെ തളിപ്പറമ്പ് അഡീഷനൽ ജില്ലാ കോടതി...

Read More >>
Top Stories

News Roundup

GCC News